ദേശീയം

മദ്യപിച്ച്, ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കളുടെ ഡാന്‍സ്! സംഭവം എക്‌സ്പ്രസ് ഹൈവേയില്‍; എര്‍ട്ടിഗ ഉടമയ്ക്ക് പിഴ 20,000 (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തിരക്കേറിയ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കളുടെ ഡാന്‍സ്. മദ്യ ലഹരിയില്‍ യുവാക്കള്‍ നടത്തിയ നിയമ ലംഘനത്തിന് പിന്നാലെ കാറിന്റെ ഉടമയ്ക്ക് പിഴ ശിക്ഷ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 

ഗാസിയാബാദ് പൊലീസാണ് കാര്‍ ഉടമയ്‌ക്കെതിരെ നടപടിയെടുത്തത്. 20,000 രൂപയാണ് ഉടമയ്ക്ക് പിഴ ചുമത്തിയത്.

ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു കൂട്ടം യുവാക്കളുടെ അഭ്യാസപ്രകടനം. യുവാക്കള്‍ എര്‍ട്ടിഗ കാറിന്റെ മുകളില്‍ കയറിയാണ് മദ്യ ലഹരിയില്‍ ഡാന്‍സ് കളിച്ചത്. ഒപ്പമുള്ള മറ്റൊരു യുവാവാണ് കാര്‍ ഓടിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെയുള്ള മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. 

തിരക്കുള്ള റോഡില്‍ കാര്‍ നീങ്ങുന്ന സമയത്താണ് ഡാന്‍സ് കളിക്കുന്നത്. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. 

മുഖ്യ മോഹിത് ഗുര്‍ജര്‍ എന്നയാളാണ് കാറിന്റെ ഉടമ. ട്വിറ്റര്‍ വഴിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പിഴ ശിക്ഷയിട്ടതെന്ന് ഗാസിയാബാദ് പൊലീസ് വ്യക്തമാക്കി. ട്രാഫിക്ക് നിയമ ലംഘനത്തിനാണ് നടപടി.

ഈ വാർത്തയും വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം