ദേശീയം

41 വര്‍ഷം, 60 കേസുകളുമായി വിവാഹ മോചിതരായ ദമ്പതികള്‍; കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ലെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽ​ഹി: 41 വർഷത്തിന് ഇടയിൽ 60 കേസുകളുമായി ദമ്പതികൾ കോടതിയിൽ.  വിവാഹമോചനം നേടി രണ്ടുപേരും രണ്ടു വഴിക്കായതിന് ശേഷവും കേസുകളുമായി കോടതി കയറി ഇറങ്ങുകയാണ് ഇവർ. കോടതി കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണെന്നാണ് ഇവരെ ചൂണ്ടി സുപ്രീം കോടതി പ്രതികരിച്ചത്. 

30 വർഷമാണ് ഇവർ ഒരുമിച്ച് ജീവിച്ചത്.  വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് 11 വർഷമാവുന്നു. ഈ 41 വർഷത്തിന് ഇടയിലാണ് 60 കേസുകളുമായി ഇവർ കോടതിയിൽ എത്തിയത്. ''പരസ്പരമുള്ള വഴക്ക് ചിലർ ഇഷ്ടപ്പെടുന്നു. അവർ എക്കാലത്തും കോടതിയിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു. കോടതി കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണ്'' ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.

മധ്യസ്ഥ ചർച്ചയിലൂടെ തർക്കത്തിന് രമ്യമായ പരിഹാരം കാണാനാണ് ഇവരോട് കോടതി നിർദേശിച്ചത്. മധ്യസ്ഥ ചർച്ചകൾക്ക് കൂടുതൽ സമയമെടുക്കുമെന്നും ഇക്കാലയളവിൽ ഇരുകക്ഷികളും കേസുകളുമായി കോടതിയിലേക്ക് വരരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍