ദേശീയം

തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനോവിഷമം, മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് താഴോട്ട് ചാടിയ യുവതി മരിച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നും താഴേക്ക് ചാടി ഗുരുതമായി പരിക്കേറ്റ യുവതി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ഡല്‍ഹി സിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെങ്കിലും വീഴ്ചയില്‍ ഉണ്ടായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചാബ് ഹോഷിയാര്‍പൂര്‍ സ്വദേശിനിയായ 25കാരിയാണ് മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് ചാടിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. 

മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒരു പുതപ്പ് ഉപയോഗിച്ചാണ് യുവതിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം