ദേശീയം

അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ, ബലിഗഞ്ചില്‍ ബാബുല്‍ സുപ്രിയോ; തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തിലും ബലിഗഞ്ച് നിയമസഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നില്‍. അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ബലിഗഞ്ചില്‍ ബാബുല്‍ സുപ്രിയോയുമാണ് ലീഡ് ചെയ്യുന്നത്.

മുന്നു റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബാബൂല്‍ സുപ്രിയോയ്ക്ക് സിപിഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമിനേക്കാള്‍ 4676 വോട്ടിന്റെ ലീഡുണ്ട്. അസന്‍സോളില്‍ ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയുടെ അഗ്നിമിത്ര പോളിനേക്കാള്‍ 10,989 വോട്ടിനു മുന്നിലാണ്.

ബിജെപി വിട്ട് തൃണമൂലില്‍ എത്തിയ ബാബുല്‍ സുപ്രിയോ രാജിവച്ചതിനെത്തുടര്‍ന്നാണ് അസന്‍സോളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. ബലിഗഞ്ചില്‍ സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ഛത്തിസ്ഗഢ്

ഛത്തിസ്ഗഢില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ഖൈരാഗഢ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യശോധാ വര്‍മയാണ് മുന്നില്‍. 1242 വോട്ടിനു യശോധ ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ കോമള്‍ ജന്‍ഗേല്‍ ആണ് തൊട്ടു പിന്നില്‍.

ബിഹാര്‍

ബിഹാറില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ബൊച്ചഹാനില്‍ ആര്‍ജെഡിയുടെ അമര്‍ കുമാര്‍ പാസ്വാന്‍ മികച്ച ലീഡ് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി ബിജെപിയുടെ ബേബി കുമാരിയേക്കാള്‍ പാസ്വാന്‍ 11620 വോട്ടിനു മുന്നിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്