ദേശീയം

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു; ഇന്നലെ നാല് മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധവാണ്.  ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി.

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും വൈറസ് ബാധ കൂടുന്നു. പുതുതായ ചികിത്സ തേടിയവരില്‍ 27 ശതമാനവും കുട്ടികളാണ്. സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുന്നതിനിടെയാണ്. അതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാ?ഗമോ താല്‍ക്കാലികമായി അടച്ചിടും. പ്രത്യേക  സാഹചര്യമുണ്ടായാല്‍ മാത്രമെ സ്‌കൂളുകള്‍ പൂര്‍ണമായി അടച്ചിടുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 

ഡല്‍ഹിയില്‍ ഹോം ഐസോലേഷനില്‍ ഉള്ളവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.  സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ഏപ്രില്‍ 20ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം വിളിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ