ദേശീയം

സഞ്ചാരികളുടെ മുന്നില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി ആന;ലോകത്തിലെ അത്യൂപൂര്‍വകാഴ്ച; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മൈസുരു: ലോകത്തില്‍ അത്യപൂര്‍വകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ബന്ധിപ്പൂര്‍ കടുവാ സങ്കേതം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് ബന്ധിപ്പൂരിലെ ഒരാന. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം.

തിങ്കളാഴ്ചയായിരുന്നു ബന്ധിപ്പൂര്‍ കടുവാസങ്കേതം ആ അപൂര്‍വസംഭവത്തിന് സാക്ഷിയായത്. ബന്ധിപ്പൂരിലെ പഴയടിക്കറ്റ് കൗണ്ടറിന് സമീത്തുള്ള പഴയ ജലാശയത്തിലായിരുന്നു അപൂര്‍വ പ്രസവം. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്‌.
ആളുകള്‍ അലോസരപ്പെടുത്തിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകര്‍ സഞ്ചാരികളെ ഒഴിപ്പിച്ചു. ഇതോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ മൂവരും കാട്ടിലേക്ക് മറിഞ്ഞു.

ലോകത്തില്‍ തന്നെ അപൂര്‍വമാണ് ആനകള്‍ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാലുതവണയാണ് ഇത്തരം പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബന്ധിപ്പൂരില്‍ ഇതിന് മുന്‍പ് 1994 ആന ഇരട്ടപ്രസവിച്ചിരുന്നു.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ