ദേശീയം

ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടു, ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന് ദാരുണാന്ത്യം. കുടുംബത്തിലെ മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.

നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബി രാമസ്വാമിയാണ് മരിച്ചത്. തയ്യല്‍ക്കാരനായ മകന്‍ പ്രകാശ് ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കെതിരെ കേസെടുത്തു. സ്‌കൂട്ടറില്‍ നിന്ന് ബാറ്ററി ഊരി രാത്രി 12.30ന് പ്രകാശ് ചാര്‍ജ് ചെയ്യാന്‍ ഇട്ടപ്പോഴാണ് സംഭവം നടന്നത്. ഈസമയത്ത് ലിവിങ് റൂമില്‍ ഉറങ്ങുകയായിരുന്നു രാമസ്വാമിയും പ്രകാശിന്റെ അമ്മ കമലാമ്മയും മകന്‍ കല്യാണും. 

പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. തീപൊള്ളലേറ്റ രാമസ്വാമി അടക്കം കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാമസ്വാമിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രകാശിനും ഭാര്യയ്ക്കും തീപൊള്ളലേറ്റിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല