ദേശീയം

ഇഷ്ടികയും കല്ലും കൊണ്ട് തലയ്ക്കടിച്ചു രണ്ട് വയസുകാരി ഉൾപ്പെടെ അഞ്ച് പേരെയും കൊന്നു; വീടിന് തീയിട്ടു; കൊലപാതകിയെ തിരഞ്ഞ് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിൽ ഒരു കുടുംബത്തിലെ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂട്ടക്കൊലപാതകം. ഇഷ്ടികയും കല്ലും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി വീടിനു തീയിടുകയായിരുന്നു. അഞ്ച് പേരുടേയും മൃതദേഹങ്ങൾ തലയ്ക്ക് അടിയേറ്റ നിലയിലാണ് കിടന്നത്. 

കേസിൽ പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.

റാംകുമാർ യാദവ് (55), ഭാര്യ കുസും ദേവി (52), മകൾ മനീഷ (25), മരുമകൾ സവിത (27), പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് മരിച്ചത്. സംഭവ സമയത്ത് റാംകുമാറിന്റെ മകൻ സുനിൽ (30) വീട്ടിലുണ്ടായിരുന്നില്ല. 

സവിതയും മകൾ മീനാക്ഷിയും കിടന്നിരുന്ന മുറിയിലാണ് തീ പിടിത്തമുണ്ടായത്. റാംകുമാറിനും ഭാര്യയ്ക്കും ജീവനുണ്ടായിരുന്നെങ്കിലും അധികം വൈകാതെ മരിച്ചു. പിന്നീടാണ് മനീഷയുടെ മൃതദേഹം കണ്ടെത്തിയത്. 

ശനിയാഴ്ച രാവിലെ പ്രയാഗ്‌രാജിലെ ഖവാജ്പുര്‍ മേഖലയിലുള്ള രാംകുമാറിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. വീട്ടിനുള്ളില്‍ കയറിയ പൊലീസ് സംഘം അഞ്ച് വയസുകാരിയായ കുട്ടിയെ ഒഴികെ മറ്റെല്ലാവരേയും മരിച്ച നിലയിലാണ് പുറത്തെടുത്തത്. 

ദിവസങ്ങൾക്ക് മുൻപ് നവാബ്ഗഞ്ച് എന്ന സ്ഥലത്തും സമാനമായ സംഭവം ഉണ്ടായി. ഇവിടെയും ഒരു കുടുംബത്തിലെ അഞ്ച് പേരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം