ദേശീയം

സ്റ്റാലിന്റെ മകന്‍ ഉദയനിധി തമിഴ്‌നാട് മന്ത്രിസഭയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ എംഎല്‍എയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ജൂണ്‍മാസത്തോടെ ഉദയനിധി മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാലിനോട് ചെയ്ത തെറ്റ് അതേപടി ആവര്‍ത്തിക്കാന്‍ പാര്‍ട്ടിയും കുടുംബവും ആഗ്രഹിക്കുന്നില്ല. 70ാം വയസിലാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായത്. അടുത്ത തെരഞ്ഞടുപ്പില്‍ സ്റ്റാലിന് 75 വയസാകും. ഉദയനിധിയുടെ രാഷ്ട്രീയഭാവിയില്‍ ഇത്തരമൊരു തെറ്റ് സംഭവിക്കരുതെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

44കാരനായ ഉദയനിധിയുടെ സിനിമാ പ്രൊജക്ടുകള്‍ ജൂണോടെ പൂര്‍ത്തിയാകും. പുതിയ രണ്ട് സിനിമകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നെങ്കിലും അതില്‍ നിന്ന് അദ്ദേഹം പിന്‍മാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മെയ് മാസത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിന് പിന്നാലെ ജൂണില്‍ ഉദയനിധിയുടെ മന്ത്രിസഭാപ്രവേശനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം