ദേശീയം

അംബേദ്കര്‍ നെഹ്‌റുവിനേക്കാള്‍ വലിയ ബ്രാഹ്മണന്‍: സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

മൈസൂരു: ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ വലിയ ബ്രാഹ്മണനാണ് ബിആര്‍ അംബേദ്കറെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മഹാപണ്ഡിതനായ അംബേദ്കര്‍ പട്ടികജാതിക്കാരനല്ല, മറിച്ച് ബ്രാഹ്മണന്‍ ആണന്നാണ് താന്‍ കരുതുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഒരാള്‍ ബുദ്ധിമാനും ഉദാരമതിയും ധീരനും ആണെങ്കില്‍ അയാള്‍ ബ്രാഹ്മണന്‍ ആണെന്ന് ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്. അതുകൊണ്ട് അംബേദ്കറെ ബ്രാഹ്മണന്‍ ആയാണ് ഞാന്‍ കണക്കാക്കുന്നത്. അദ്ദേഹത്തിന് ഒരുപാട് ബിരുദങ്ങളുണ്ട്, ലോകത്തെ മികച്ച സര്‍വകലാശാലകളില്‍നിന്നുള്ള പിഎച്ച്ഡിയുണ്ട്. ഭരണഘടനാ നിര്‍മാണത്തില്‍ വലിയ സംഭാവനയാണ അദ്ദേഹം നിര്‍വഹിച്ചത്. നെഹറു ഒരു പരീക്ഷയും പാസാവാത്ത ആളാണ്. അതുകൊണ്ടുതന്നെ നെഹ്‌റുവിനേക്കാള്‍ വലിയ ബ്രാഹ്മണനാണ് അംബേദ്കര്‍- സ്വാമി പറഞ്ഞു.

എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ സമാനമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അതില്‍ തെക്കു, വടക്ക് വ്യത്യാസമൊന്നുമില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളെല്ലാം ഒന്നുകില്‍ ബ്രിട്ടിഷുകാര്‍ എഴുതിയതോ അല്ലെങ്കില്‍ ബ്രിട്ടിഷ് വീക്ഷണം പുലര്‍ത്തുന്നവര്‍ എഴുതിയതോ ആണ്. ഇന്ത്യ പല കഷണങ്ങള്‍ ആയിരുന്നെന്നും ബ്രിട്ടീഷുകാരാണ് അതിനെ ഒന്നിപ്പിച്ചതെന്നുമാണ് അതിലെല്ലാം പറയുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. ഇതെല്ലാം തിരുത്തി ചരിത്ര പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന പണിയാണ് എന്‍സിഇആര്‍ടി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി