ദേശീയം

താജ്മഹലും ആഗ്ര ഫോര്‍ട്ടും പത്തുദിവസം സൗജന്യമായി കാണാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികംത്തോടനുബന്ധിച്ച് ആഗസ്റ്റ് 5 മുതല്‍ 15വരെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം. 75ാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് പ്രവേശനം സൗജന്യമാക്കിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു.

താജ്മഹലിലേക്കും ആഗ്ര കോട്ട ഉള്‍പ്പടെ എല്ലാ ഇടങ്ങളിലും ആഗസ്റ്റ് 5 മുതല്‍ 15 വരെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി ട്വിറ്ററില്‍ കുറിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. ദേശീയ പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും 'സ്വച്ഛത' ക്യാമ്പയിന്‍ നടത്തും. ആഗസ്റ്റ് 15ന് ആഗ്ര കോട്ടയിലും ഫത്തേഫൂര്‍ സിക്രിയിലും 50 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം