ദേശീയം

ബ്രേക്ക് പോയി, 25 അടി ഉയരമുള്ള മതിലില്‍ തൂങ്ങിനിന്ന് കാര്‍- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ നിയന്ത്രണം വിട്ട് കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നു. 25 അടി ഉയരമുള്ള സംരക്ഷണഭിത്തിയില്‍ നിന്ന് താഴേക്ക് വീഴാതിരുന്നത് കൊണ്ട് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 

ഹൈദരാബാദ് രാജ്ഭവന്‍ റോഡില്‍ ബഹുനില കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലാണ് കാര്‍ ഇടിച്ചുകയറിയത്. സംരക്ഷണഭിത്തിക്ക് താഴത്തെ റോഡില്‍ നിന്ന് 25 അടി ഉയരമുണ്ട്. സംരക്ഷണഭിത്തിയോട് ചേര്‍ന്നുള്ള റോഡില്‍ വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംരക്ഷണഭിത്തിയില്‍ കാര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കാറില്‍ ഡ്രൈവറും യാത്രക്കാരിയുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും വഴിയാത്രക്കാര്‍ രക്ഷിച്ചു. ബ്രേക്കിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി