ദേശീയം

തത്തയുടെ കരച്ചില്‍ ശല്യമാകുന്നു, അയല്‍വാസിക്കെതിരെ 72കാരന്‍ പൊലീസ് സ്റ്റേഷനില്‍; കേസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അയല്‍വാസിയുടെ തത്ത ശല്യമാകുന്നു എന്ന് കാണിച്ച് 72കാരന്‍ പൊലീസില്‍ പരാതി നല്‍കി. തത്തയുടെ കരച്ചിലും അലര്‍ച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാണിച്ചാണ് പുനെ സ്വദേശി പരാതി നല്‍കിയത്.

പുനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനില്‍ സുരേഷ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്. ശിവാജി നഗറിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സുരേഷ് ഷിന്‍ഡെ താമസിക്കുന്നത്.തത്തയെ വളര്‍ത്തുന്ന അയല്‍വാസി അക്ബര്‍ അംജദ് ഖാനെതിരെയാണ് 72കാരന്‍ പരാതി നല്‍കിയത്. തത്തയുടെ കരച്ചിലും അലര്‍ച്ചയും ശല്യമാകുന്നു എന്നതാണ് പരാതിയില്‍ പറയുന്നത്. 

ഭയപ്പെടുത്തല്‍, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തല്‍ തുടങ്ങി വകുപ്പുകള്‍ അനുസരിച്ച് തത്തയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി