ദേശീയം

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ; ഡല്‍ഹിയില്‍ മുഖാവരണം വീണ്ടും നിര്‍ബന്ധമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 

സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിബന്ധന ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹിയില്‍ ഇന്നലെ 2146 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 17.83 ശതമാനമാണ്. 24 മണിക്കൂറിനിടെ എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 

ഡല്‍ഹിയില്‍ 520 പേരാണ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ കോവിഡ് രോഗബാധയിലുണ്ടാകുന്ന വര്‍ധന നാലാം തരംഗത്തിന്റെ മുന്നോടിയാണോയെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍