ദേശീയം

ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ തേടി ആശംസയെത്തി; സ്വാതന്ത്ര്യദിന സമ്മാനം, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനായി ഒരുങ്ങുന്ന വേളയിൽ ഇന്ത്യയെ തേടി ഒരു സ്പെഷ്യൽ ആശംസയെത്തി. ബഹിരാകാശത്ത് നിന്നെത്തിയ വിഡിയോ സന്ദേശത്തിലാണ് ഇന്ത്യക്ക് വിജയാശംസകൾ നേർന്നിരിക്കുന്നത്. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. 

രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ എഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയെ കുറിച്ച് പരാമർശിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യ ദിന ആശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്.

ഒരു മിനിറ്റ് 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ 2023ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഐഎസ്ആർഒയ്‌ക്ക് ആശംസകൾ നേരുന്നെന്നാണ് ക്രിസ്റ്റോഫോറെറ്റി പറയുന്നത്. നാസയും ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തെക്കുറിച്ചും ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്കായി അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസി ഐഎസ്ആർഒയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണെന്നും വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്