ദേശീയം

പത്തി വിടർത്തി കൊത്താൻ ഓങ്ങി മൂർഖൻ; കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി അമ്മ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വീടിന്റെ പടിക്കെട്ടിന് തൊട്ടുതാഴെ പത്തി വിടർത്തി നിന്ന മൂർഖന്റെ മുന്നിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മ. അമ്മയുടെ അവസരോചിത ഇടപെടലിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കർണാടകയിലാണ് സംഭവം. 

വീടിന്റെ പടിക്കെട്ടിന് തൊട്ടുതാഴെ നിലത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. ഇതറിയാതെ കുട്ടി പുറത്തേക്കിറങ്ങുമ്പോൾ പാമ്പ് പടികെട്ടിനോട് ചേർന്ന് മുന്നോട്ടു നീങ്ങുന്നത് വീഡിയോയിൽ കാണാം. കാല്‍പെരുമാറ്റം കേട്ടതോടെ പാമ്പ് പെട്ടെന്ന് പിന്നിലേക്ക് ചുരുണ്ട് കുട്ടിയെ ആക്രമിക്കാനായി പത്തി വിടർത്തി നിന്നു. 

പെട്ടെന്ന് സംഭവം കണ്ണില്‍പ്പെട്ട അമ്മ മകനേയും എടുത്ത് ഓടുന്നത്. ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത്. കുട്ടിയുടെആയുസിന്റെ ബലം എന്നാണ് വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ