ദേശീയം

ആപ്പിള്‍ തോട്ടത്തില്‍ കയറി ഭീകരരുടെ വെടിവെപ്പ്; കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു, സഹോദരന് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഭീകരരുടെ വെടിവെപ്പില്‍ ഇയാളുടെ സഹോദരന് പരിക്കേറ്റു. ഷോപ്പിയാനിലെ ചോട്ടിപോര മേഖലയിലെ ആപ്പിള്‍ തോട്ടത്തില്‍ കടന്നാണ് ഭീകരര്‍ കശ്മീരി പണ്ഡിറ്റ് സഹോദരന്മാര്‍ക്ക് നേരെ നിറയൊഴിച്ചത്. 

സുനില്‍കുമാര്‍ എന്ന 45 കാരനാണ് ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ പിന്റുകുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ആറു ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. 

ഭീകരാക്രമണത്തെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ അപലപിച്ചു. കശ്മീരി പണ്ഡിറ്റുകള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് തെളിഞ്ഞതായി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി പറഞ്ഞു. ബിജെപി നിയോഗിച്ച ലഫ്റ്റനന്റ് ഗവര്‍ണറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിന് സമാധാനം പറയണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല