ദേശീയം

മതവിശ്വാസത്തിന് എതിര്; സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യാന്‍ വിസമ്മതിച്ച് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്, പരാതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിനെതിരെ പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായ തമിള്‍സെല്‍വിയാണ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചത്. ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് നല്‍കുന്നത് മതവിശ്വാസത്തിന് എതിരാണെന്നാണ് അധ്യാപിക പറയുന്നത്. 

തുടര്‍ന്ന് അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ച ഹെഡ്മിസ്ട്രസ് തമിള്‍സെല്‍വിക്കെതിരെ ധര്‍മ്മപുരിയിലെ ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ക്കാണ് (സിഇഒ) പരാതി ലഭിച്ചത്. കഴിഞ്ഞവര്‍ഷവും ഈ അധ്യാപിക അവധിയെടുത്ത് മാറിനിന്നെന്നും പരാതിയില്‍ പറയുന്നു. 

താന്‍ യാക്കോബ ക്രിസ്റ്റ്യൻ മതവിഭാഗത്തില്‍പ്പെടുന്നയാളാണെന്നും, ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് നല്‍കാതിരുന്നത് മതവിശ്വാസം അനുവദിക്കാത്തതിനാലാണെന്നുമാണ് തമിള്‍സെല്‍വി വിശദീകരിക്കുന്നത്. ദേശീയപതാകയോട് തനിക്ക് അനാദരവില്ല. താന്‍ ദൈവത്തെ മാത്രമേ സല്യൂട്ട് ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുകയുള്ളൂ. അതുകൊണ്ടാണ് പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നതില്‍ നിന്നും മാറി നിന്നതെന്നും, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസിനെക്കൊണ്ട് ചെയ്യിച്ചതെന്നും തമിള്‍സെല്‍വി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ