ദേശീയം

ബലാത്സംഗ കുറ്റം; ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗ കുറ്റത്തിന് ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതി നിര്‍ദേശം. 2018ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാനവാസ് ഹുസൈന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കേസെടുക്കാനുള്ള വിചാരണക്കോടതി ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സ്‌റ്റേ നീക്കും ചെയ്യുകയാണെന്ന് അറിയിച്ച ഹൈക്കോടതി, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ആശാ മേനോന്‍ വിലയിരുത്തി. കമ്മിഷണര്‍ ഓഫിസില്‍ ലഭിച്ച പരാതി പൊലീസ് സ്റ്റേഷനിലേക്കു നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഇതു വ്യക്തമായും വീഴ്ച തന്നെയാണെന്ന വിചാരണക്കോടതി വിലയിരുത്തലിനോട് ഹൈക്കോടതി യോജിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിനു കോടതി നിര്‍ദേശം നല്‍കി.

2018 ഏപ്രില്‍ 12ന് ഛത്തര്‍പുരിലെ ഫാംഹൗസില്‍ വച്ച് ഷാനവാസ് ഹുസൈന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ സഹോദരുമായി യവതിക്കുള്ള തര്‍ക്കമാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നും ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്