ദേശീയം

ഗേറ്റ് തുറക്കാന്‍ വൈകി, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു, അസഭ്യം പറഞ്ഞു; യുവതിക്കെതിരെ കേസ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറക്കാന്‍ വൈകിയതാണ് പ്രകോപനത്തിന് കാരണം. 

സെക്യൂരിറ്റി ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ച യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോയിഡ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നോയിഡയിലെ ജയ്പീ ഗ്രൂപ്പ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം നടന്നത്. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള യുവതിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ മോശമായി പെരുമാറിയത്. യുവതി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും പിടിച്ചുവലിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്താണ് യുവതി അടിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്