ദേശീയം

'ബിജെപിയില്‍ ചേരൂ, എല്ലാ കേസുകളും പിന്‍വലിക്കാം'; വാഗ്ദാനം ലഭിച്ചെന്ന് സിസോദിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനം ലഭിച്ചെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. ഈ വാഗ്ദാനവുമായി ബിജെപി സമീപിച്ചെന്ന് സിസോദിയ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഗൂഢാലോചനക്കാര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്ത സാഹചര്യത്തിലാണ് സിസോദിയയുടെ പ്രതികരണം. സിസോദിയ ഉള്‍പ്പെടെ 15 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

എഎപി വിടൂ, ബിജെപിയില്‍ ചേരൂ എന്ന സന്ദേശം തനിക്കു ബിജെപി നേതാക്കളില്‍നിന്നു ലഭിച്ചതായി സിസോദിയ പറഞ്ഞു. സിബിഐ, ഇഡി കേസുകളെല്ലാം അവസാനിപ്പിക്കാം എന്നായിരുന്നു വാഗ്ദാനം. ബിജെപിയോട് എനിക്കു പറയാനുള്ളത്, ഇതാണ്: ''ഞാന്‍ ഒരു രജപുത്രനാണ്. മഹാറാണ പ്രതാപന്റെ പിന്‍ഗാമിയാണ്. തല പോയാലും ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ മുട്ടു വളയ്ക്കില്ല.''

തനിക്കെതിരെയുള്ള കേസുകളെല്ലാം അടിസ്ഥാന രഹിതമാണെന്നും അതുമായി എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെയെന്നും സിസോദിയ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്