ദേശീയം

ആയുര്‍വേദം എല്ലാ അസുഖവും മാറ്റുമോ? മറ്റു ചികിത്സകളെ വിമര്‍ശിക്കുന്നത് എന്തിന്?; രാംദേവിനെതിരെ സുപ്രീം കോടതി'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധുനിക ചികിത്സാ സമ്പ്രദായങ്ങളെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് എന്തിനെന്ന് പതഞ്ജലി മേധാവി ബാബ രാംദേവിനോട് സുപ്രീം കോടതി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം. 

'ബാബാ രാംദേവിന് എന്തു പറ്റി? എന്തിനാണു അലോപ്പതി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നത്? അദ്ദേഹം യോഗ പ്രചരിപ്പിച്ചുകൊള്ളട്ടെ, പക്ഷേ, മറ്റു ചികിത്സാ സംവിധാനങ്ങളെ വിമര്‍ശിക്കുന്നത് എന്തിന്? ആയുര്‍വേദത്തില്‍ എല്ലാ അസുഖങ്ങളും മാറുമെന്നതിന് എന്ത് ഉറപ്പാണുള്ളത്?''- ചീഫ് ജസ്റ്റിസ് ചോദിച്ചു.

അലോപ്പതി മരുന്നുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ് വാക്‌സിനേഷനും എതിരെയുള്ള പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐഎംഎ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്