ദേശീയം

ബാങ്കുവിളി മറ്റുമതക്കാരുടെ മൗലികാവകാശലംഘനമല്ല; കര്‍ണാട ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്നത് മറ്റുമതക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിവരാവകാശത്തിന്റെ ലംഘനമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് അരാധെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മറ്റുമതക്കാരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നാതാണെന്ന് ആരോപിച്ച് ബംഗളൂരുവിലെ  ഭൈരവേശ്വര സ്വദേശി ആര്‍ ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഭരണഘടനയുടെ 25ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് ഒരു വ്യക്തിക്ക് സ്വതന്ത്രമായി അയാളുടെ മതം പിന്തുടരാനും ആചരിക്കാനും ്പ്രചരിപ്പിക്കാനും
അവകാശം നല്‍കുന്നതാണ്. എന്നാല്‍ ഇത് നിരുപാധികമായ അവകാശമല്ല. സാമൂഹിക ക്രമത്തിനും ധാര്‍മ്മികതയ്ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

പറന്ന്, 100 മീറ്ററും കടന്ന സിക്സുകള്‍...

'സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്