ദേശീയം

'അയല്‍വാസി ഞെട്ടണം'; ദ്രൗപദി മുര്‍മുവിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ പിടിയില്‍. 42കാരനായ ശൈലേന്ദ്ര ശുക്ലയാണ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ് പിടിയിലായ ശൈലേന്ദ്ര. ശത്രുതയിലുള്ള അയല്‍വാസിയുടെ മുന്നില്‍ തന്റെ സ്വാധീനം കാണിക്കാനാണ് ഇയാള്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയിലെ ചി ഫൈ സെക്ടറില്‍ താമസിക്കുന്ന ശൈലേന്ദ്രയെ പ്രദേശത്തെ ലോക്കല്‍ മാര്‍ക്കറ്റില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്് ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ