ദേശീയം

ഭാര്യ മർദ്ദിക്കുന്നു, സഹിക്കാൻ വയ്യ; ഭർത്താവ് 80 അടിയുള്ള പനയുടെ മുകളിലേക്ക് താമസം മാറ്റി! 

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഭാര്യയുമായുള്ള വഴക്ക് നിരന്തരമായതോടെ സമാധാനം തേടി ഭർത്താവ് ഒരു മാസമായി താമസിക്കുന്നത് പനയുടെ മുകളിൽ! ഭാര്യയുടെ വഴക്കും ആക്രമണങ്ങളും സഹിക്കാതെയാണ് 42കാരന്റെ വിചിത്ര പരിഹാരം. ഒരു മാസമായി ഇയാൾ താമസിക്കുന്നത് 80 അടി ഉയരമുള്ള പനയിലാണ്. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് വിചിത്രമായ സംഭവം. 

42 കാരനായ രാം പ്രവേഷ്  കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മർദിച്ചതായും ഇയാൾ ആരോപിച്ചു. ഭാര്യയുടെ പെരുമാറ്റത്തിൽ മനം മടുത്താണ് വീട്ടിൽ നിന്ന് പനയിലേക്ക് താമസം മാറ്റിയത്. ഭക്ഷണവും വെള്ളവും ഒരു കയർ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. ഇയാൾ മുകളിലേക്ക് വലിച്ചെടുക്കും. 

രാത്രിയിൽ കുറച്ച് സമയങ്ങളിൽ മാത്രമാണ് ഇയാൾ പനയിൽ നിന്ന് താഴെയിറങ്ങുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ച ശേഷം വീണ്ടും പനയിലേക്ക് കയറുമെന്ന് ഗ്രാമവാസികൾ പറയുന്നു. രാം പ്രവേഷിനോട് ഇറങ്ങി വരാൻ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാൾ തയ്യാറായില്ല.

പനമരത്തോട് ചേർന്ന് നിരവധി വീടുകൾ ഉള്ളതിനാൽ ഇയാളുടെ പ്രവർത്തിയെ ഗ്രാമവാസികൾ എതിർക്കുകയാണെന്ന് ഗ്രാമമുഖ്യൻ ദീപക് കുമാർ പറഞ്ഞു. ആളുകൾ അവരുടെ വീടുകളിൽ എന്താണ് ചെയ്യുന്നതെന്ന് അയാൾ നിരീക്ഷിക്കുകയാണെന്നാണ് ​ഗ്രാമവാസികളുടെ ആരോപണം. അത് അവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ​ഗ്രാമവാസികൾ പറയുന്നു. 

ഗ്രാമത്തിലെ പല സ്ത്രീകളും വന്ന് പരാതി പറഞ്ഞതോടെ ​ഗ്രാമമുഖ്യൻ പൊലീസിൽ വിവരം പറഞ്ഞു. പിന്നാലെ പൊലീസ് വന്ന് വീഡിയോ എടുത്ത് പോയെന്നും ദീപക് കുമാർ പറയുന്നു. വിചിത്രമായ ഈ സംഭവം അറിഞ്ഞ് രാം പ്രവേഷിനെ കാണാൻ ഗ്രാമത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് ആളുകൾ ദിവസവും എത്താറുണ്ടെന്ന് ഇയാളുടെ പിതാവ് ശ്രീകിഷുൺ റാം പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ