ദേശീയം

പ്രണയം നിരസിച്ചതിന് പെട്രോളൊഴിച്ച് തീ കൊളുത്തി; 12ക്ലാസുകാരി മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍; നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ യുവാവ് തീ കൊളുത്തിയ 12ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ഝാര്‍ഖണ്ഡിലെ ദുംകെയില്‍ ഈ മാസം 23നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. അങ്കിത കുമാരിയാണ് മരിച്ചത്. 

ദേഹമാസകലം പൊള്ളലേറ്റ് പെണ്‍കുട്ടി ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഇയാള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 

അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

പ്രതിയായ ഷാരൂഖിനെ അറസ്റ്റ് ചെയ്‌തെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്ക് ഉചിതമായ ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്