ദേശീയം

നിയമസഭാ സമ്മേളനം ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു; പുറത്താക്കി സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ നടപടികള്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് സമാജ് വാദി പാര്‍ട്ടി എംഎല്‍എ. തുടര്‍ന്ന് എംഎല്‍എയോട് സഭാ സമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്പീക്കറുടെ നടപടി പ്രതിപക്ഷ ബഹളത്തിനിടയാക്കി. 

രാംപൂര്‍ ഉപതെരഞ്ഞെടുപ്പ് 'ജനാധിപത്യത്തിന്റെ കൊലപാതകം' എന്ന വിഷയം സഭയില്‍ ഉന്നയിക്കുന്നതിനിടെ പ്രതിപക്ഷ അംഗം സഭാനടപടികള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ടത് ശ്രദ്ധയില്‍പ്പെട്ടതായി സ്പീക്കര്‍ സതീഷ് മഹാന പറഞ്ഞു. എസ്പി അംഗമായ അതുല്‍ പ്രധാനാണ് ഇത് ചെയതെന്നും സഭയുടെ സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു.

എംഎല്‍എ സഭ വിട്ടതിന് പിന്നാലെ നിയമസഭാ ചട്ടങ്ങള്‍ അറിയാത്തതുകൊണ്ടാണെന്നും, ആദ്യമായി നിയമസഭയിലെത്തിയതിനാലാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എസ്പി അംഗങ്ങള്‍  സ്പീക്കറോട് അഭ്യര്‍ഥിച്ചു. നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ ഒരു ഒഴിവ് കഴിവായി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സ്പീക്കര്‍, പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉച്ചയ്ക്ക ശേഷം സഭയില്‍ ഹാജരാകാന്‍ അനുവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി