ദേശീയം

വാടകക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടമയെ ദുരിതത്തിലാക്കാനാവില്ല; കെട്ടിടം മുദ്രവച്ചതു റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാടകക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടമയെ അന്തമില്ലാത്ത ദുരിതത്തിലേക്കു തള്ളിവിടാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കെട്ടിടം വാടകയ്ക്കു നല്‍കി എന്നതു മാത്രമാണ് ഉടമ ചെയ്ത കാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ഉത്തരവ്.

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച തയ്യല്‍ യൂണിറ്റില്‍ കുട്ടികളെക്കൊണ്ടു പണിയെടുപ്പിച്ചെന്ന കേസിലാണ് ഹൈക്കോടതി നടപടി. ബാലവേല കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ കെട്ടിടം ഡല്‍ഹി സര്‍ക്കാര്‍ മുദ്രവച്ചിരുന്നു. ഇത് തിരിച്ചു കെട്ടിട ഉടമയ്ക്കു നല്‍കാന്‍ കോടതി ഉത്തരവിട്ടു.

വാടകക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിന് ഉടമയെ അനിശ്ചിത കാലത്തേക്ക് ദുരിതത്തിലാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. വാടക പോലും കൃത്യമായി കിട്ടിയിരുന്നില്ലെന്നാണ് ഉടമ അറിയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉടമയ്‌ക്കെതിരെ മറ്റു പരാതികള്‍ ഇല്ലെന്നും  കോടതി പറഞ്ഞു.

വാടകയ്ക്ക് എടുത്തയാള്‍ ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുപ്പതു കുട്ടികളെയാണ് തയ്യല്‍ കേന്ദ്രത്തില്‍ പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് അഞ്ചു സുരക്ഷാ ടിപ്പുകള്‍

ദക്ഷിണാമൂര്‍ത്തി സ്മരണയില്‍ സപ്തസ്വരങ്ങളുയരുന്ന ക്ഷേത്രം

ജോലി വിട്ട് വെള്ളിത്തിരയിലെത്തിയ നായകൻമാർ

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍