ദേശീയം

പ്രതിഷേധത്തിന് അനുമതി നല്‍കുന്നത് പൊലീസിന്റെ വിവേചന അധികാരം; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രതിഷേധങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നതു പൊലീസിന്റെ വിവേചന അധികാരത്തില്‍ പെട്ട കാര്യമെന്ന് മദ്രാസ് ഹൈക്കോടതി. വാല്‍പ്പാറയിലെ തൊഴിലാളി യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ശിവജ്ഞാനത്തിന്റെ നിരീക്ഷണം.

മിനിമം വേതനം 345 രൂപയില്‍നിന്ന് 425 ആയി ഉയര്‍ത്തിയ തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യൂണിയന്‍ വാല്‍പ്പാറയില്‍നിന്ന് കൊയമ്പത്തൂരിലേക്കു കാല്‍നട പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. അവിടെയെത്തി കലക്ടര്‍ക്കു നിവേദനം നല്‍കാനായിരുന്നു പരിപാടി. എന്നാല്‍ പൊലീസ് അതിന് അനുമതി നിഷേധിച്ചു. 

തുടര്‍ന്ന് യൂണിയന്‍ കോടതിയെ സമീപിച്ചു. യൂണിയന്റെ ആവശ്യം പരിശോധിച്ചു നടപടിയെടുക്കാന്‍ പൊലീസിനു കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ പൊലീസ് വീണ്ടും അനുമതി നിഷേധിച്ചു. തുടര്‍ന്ന് യൂണിയന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു.

വാല്‍പ്പാറയിലെയും അനുബന്ധ പ്രദേശങ്ങളിലെയും സാഹചര്യം കണക്കിലെടുത്താണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

പ്രതിഷേധത്തിന് അനുമതി നല്‍കുന്നത് പൊലീസിന്റെ വിവേചന അധികാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. യൂണിയിന്റെ ആവശ്യം പരിശോധിച്ചു നടപടിയെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. സാഹചര്യം അനുസരിച്ച് പൊലീസിന് അനുകൂലമായും എതിര്‍ത്തും നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ