ദേശീയം

പുഴയില്‍ യുവതിയുടെ മൃതദേഹം, ചെരുപ്പില്‍ 'പിടിച്ചുകയറി' പൊലീസ്; ദിവസങ്ങള്‍ക്കകം മൂന്ന് ഭാര്യമാരുള്ള കാമുകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുഴത്തീരത്ത് കൊല്ലപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കാമുകനായ ജിം ട്രെയിനര്‍ അറസ്റ്റില്‍. മൂന്ന് ഭാര്യമാരുള്ള ജിം ട്രെയിനറും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ സുഖവാസ കേന്ദ്രമായ മാത്തേരന്‍ മലയടിവാരത്തിന് സമീപത്തുകൂടി ഒഴുകുന്ന ഗാഡി നദീത്തീരത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് സിസിടിവികള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ അന്വേഷണം ദുഷ്‌കരമായിരുന്നു. എന്നാല്‍ പുഴത്തീരത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പുകള്‍ കേന്ദ്രമാക്കി നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

ഡിസംബര്‍ 14നാണ് 27 വയസുള്ള ഉര്‍വശി വൈഷ്ണവിനെ പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് 36കാരനായ ജിം ട്രെയിനര്‍ റിയാസ് ഖാനെയും സഹായി ഇമ്രാന്‍ ഷെയ്ക്കിനെയും പൊലീസ് പിടികൂടിയത്. ഉര്‍വശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞശേഷം ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവതിയുടെ സ്വദേശമായ നവി മുംബൈയിലെ എല്ലാ ചെരുപ്പുകടകളിലും അന്വേഷണം നടത്തി. എവിടെ നിന്നാണ് ചെരുപ്പ് വാങ്ങിയത് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.

അന്വേഷണത്തില്‍ ചെരുപ്പ് വാങ്ങിയ കട കണ്ടെത്തി. എട്ടുദിവസം മുന്‍പാണ് ഉര്‍വശി കടയില്‍ എത്തിയത്. കൂടെ ജിം ട്രെയിനറും ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് റിയാസ് ഖാന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് റിയാസ് ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു. ഉര്‍വശിയുമായി അടുപ്പത്തിലായിരുന്നുവെന്ന് റിയാസ് ഖാന്‍ പറയുന്നു. എന്നാല്‍ കല്യാണം കഴിക്കാന്‍ ഉര്‍വശി നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും റിയാസ് ഖാന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല