ദേശീയം

രാത്രി ഹോട്ടലില്‍ തങ്ങാന്‍ വിസമ്മതിച്ചു, കാമുകിയെ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഹോട്ടലില്‍ തന്നോടൊപ്പം തങ്ങാന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗൗതം ആണ് ഗാസിയാബാദ് പൊലീസിന്റെ പിടിയിലായത്. 

ഗൗതമും വിവാഹിതയായ രചനയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ഇടയ്ക്കു കാണാറുണ്ടായിരുന്നുവെന്ന് രചനയുടെ ഭര്‍ത്താവ് രാജ്കുമാര്‍ പൊലീസിനോടു പറഞ്ഞു. 

ക്രിസ്മസ് ദിവസം ഗാസിയാബ്ദില്‍ ഹോട്ടലില്‍ വച്ച് ഇരുവരും കണ്ടെങ്കിലും രചന നേരത്തെ പോവാനൊരുങ്ങി. തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് തറയില്‍ കിടക്കുന്ന മൃതദേഹം കണ്ടത്. അവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. സിസിടിവി കാമറ പരിശോധിച്ച പൊലീസ് ഗൗതമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഹോട്ടലില്‍ തങ്ങാന്‍ വിസമ്മതിച്ച രചനയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായി ഗൗതം പൊലീസിനോടു സമ്മതിച്ചതായാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം