ദേശീയം

19 വര്‍ഷമായി പ്രമോഷന്‍ ഇല്ല, ഇന്‍സ്‌പെക്ടര്‍മാരുടെ ഹര്‍ജിക്കു മറുപടി നല്‍കിയില്ല; കേന്ദ്രത്തിന് പിഴ ചുമത്തി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പത്തൊന്‍പതു വര്‍ഷമായി പ്രമോഷന്‍ ഇല്ലാതെ ജോലി ചെയ്യുന്ന അഞ്ഞൂറിലേറെ സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാത്തതിന് കേന്ദ്ര ആഭ്യന്തര, പെഴ്‌സനല്‍ മന്ത്രാലയങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി പതിനായിരം രൂപ പിഴ ചുമത്തി. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍, യുപിഎസ്‌സി ചെയര്‍മാന്‍, പഴ്‌സനല്‍ മന്ത്രാലയം എന്നിവര്‍ക്കാണ് കേസില്‍ കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. 

മുപ്പത്തിനാലു വര്‍ഷത്തിനിടയില്‍ ഒരു പ്രമോഷന്‍ മാത്രമാണ് ലഭിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സബ് ഇന്‍സ്‌പെക്ടറില്‍നിന്നു ഇന്‍സ്‌പെക്ടറിയി പ്രമോഷന്‍ ലഭിച്ചതിനു ശേഷം സ്ഥാനക്കയറ്റം ഉണ്ടായിട്ടില്ല. ഈ വര്‍ഷം ആദ്യമാണ് ഇവര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം