ദേശീയം

മൂന്ന് വയസുകാരന്‍ വെടിയേറ്റ് ആശുപത്രിയില്‍, പിന്നില്‍ ബൈക്കിലെത്തിയവര്‍ എന്ന് മുത്തശ്ശി; അന്വേഷണത്തില്‍ ഞെട്ടി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമ്മായി അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന് പരിക്കേറ്റു. ഇടത് തോളിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്തിലാണ് സംഭവം. വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

മൊഴി രേഖപ്പെടുത്താന്‍ ചെന്ന പൊലീസിനോട് കുട്ടിയുടെ മുത്തശ്ശി നുണ പറഞ്ഞ് സംഭവം വഴിമാറ്റാന്‍ ശ്രമം നടത്തി. സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെച്ച ശേഷം കടന്നുകളഞ്ഞെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.

വെടിവെപ്പ് നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് മുത്തശ്ശി നുണ പറഞ്ഞതാണ് എന്ന് മനസിലായി. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് സഹോദരിയെ ചോദ്യം ചെയ്യുകയും അവരുടെ വീട്ടില്‍ മുത്തശ്ശിയും കുഞ്ഞും വന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മുത്തശ്ശിയുടെ 19കാരിയായ മരുമകളാണ് വെടിവെച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം മുത്തശ്ശി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മരുമകളുടെ പരാതിയില്‍ ജയിലില്‍ കഴിയുന്ന ഒരു വ്യക്തിയുടെ കുടുംബാംഗത്തെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് കഥ മെനഞ്ഞതെന്ന് മുത്തശ്ശി പൊലീസിന് മൊഴി നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ