ദേശീയം

ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പുതിയ യുജിസി ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ യുജിസി ചെയര്‍മാനായി നിയമിച്ചു. ഡിപി സിങ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 65 വയസായതിനെ തുടര്‍ന്ന് ഡിപി സിങ് സ്ഥാനം ഒഴിഞ്ഞ ഡിസംബര്‍ ഏഴുമുതല്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. വൈസ് ചെയര്‍മാന്‍ പദവിയും ഒഴിഞ്ഞു കിടക്കുകയാണ്.

ജെഎന്‍യു വൈസ് ചാന്‍സലര്‍ പദവിക്ക് പുറമേ ഐഐടി ഡല്‍ഹിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രൊഫസര്‍ കൂടിയാണ് ജഗദീഷ് കുമാര്‍. ഐഐടി മദ്രാസില്‍ നിന്നാണ് ജഗദീഷ് കുമാര്‍ എംഎസും പിഎച്ച്ഡി ബിരുദവും നേടിയത്. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  വിവിധ രാജ്യാന്തര ജേണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡിലും ജഗദീഷ് അംഗമാണ്. 

ജെഎന്‍യു വൈസ് ചാന്‍സലര്‍ പദവിയില്‍ അഞ്ചുവര്‍ഷം തികച്ച ജഗദീഷിന്റെ കാലാവധി ജനുവരി 26ന് അവസാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പദവിയില്‍ തുടരുകയായിരുന്നു. 

ജഗദീഷ് കുമാറിന്റെ ഭരണകാലത്ത് ജെഎന്‍യു ക്യാംപസ് നിരവധി പ്രശ്‌നങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വിവാദമായ രാജ്യദ്രോഹ കുറ്റം ചുമത്തല്‍, നജീബ് അഹമ്മദിന്റെ തിരോധാനം തുടങ്ങി തുടര്‍ച്ചയായി നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് ക്യാംപസ് എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍; ചെന്നൈക്ക് നിര്‍ണായകം

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍