ദേശീയം

നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  നീറ്റ് പിജി പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. നീറ്റ് പിജി കൗണ്‍സലിങ് ഇതിനിടയില്‍ വരുന്നതിനാലാണ് നിര്‍ദേശം.

പരീക്ഷ ആറോ എട്ടോ ആഴ്ച മാറ്റിവയ്ക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 


നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

എംബിബിഎസ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഒട്ടേറെ പേര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയാതെ വരും എന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍