ദേശീയം

ഗുജറാത്ത് തീരത്ത് ആറു പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത ബോട്ടുകളില്‍ ഉണ്ടായിരുന്ന ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കൂടുതല്‍ പാകിസ്ഥാന്‍ സ്വദേശികള്‍ മറഞ്ഞിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ബിഎസ്എഫ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് കച്ച് ജില്ലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ 300 ചതുരശ്രമീറ്ററില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്ന് മത്സ്യബന്ധന ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തത്.

ഹറാമി നല്ലയില്‍ നിന്നാണ് പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയത്. പാകിസ്ഥാന്‍ സ്വദേശികള്‍ മറഞ്ഞിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യോമസേന വിമാനങ്ങള്‍ വഴി മൂന്ന് കമാന്‍ഡോ സംഘങ്ങളെയാണ് പ്രദേശത്ത് വിന്യസിച്ചത്. അന്വേഷണത്തിന് ഒടുവിലാണ് ആറു പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍