ദേശീയം

കേരളത്തിലേത് ജനാധിപത്യ സർക്കാരല്ല, ഫാസിസ്റ്റുകളാണ് ഭരണത്തിലുള്ളത്: യോഗിയെ പിന്തുണച്ച് കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേരളത്തെ ഇകഴ്ത്തിക്കാട്ടിക്കൊണ്ടുള്ള ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി എസ് പി സിങ്‌ ബാഗേൽ. കേരളത്തിലേത് ജനാധിപത്യ സർക്കാരല്ലെന്നും ഫാസിസ്റ്റുകളാണ് കേരളത്തിലും ബംഗാളിലും ഭരണത്തിലുള്ളതെന്നും ബാഗേൽ വിമർശിച്ചു. ഇരു സംസ്ഥാനങ്ങളിലും നിരവധി ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പരാമർശം. 

വോട്ടർമാർക്ക് തെറ്റുപറ്റിയാൽ അഞ്ചുവർഷത്തെ കഠിനാധ്വാനമെല്ലാം പാഴായി യു പി കശ്മീരോ കേരളമോ ബംഗാളോ ആയിമാറുമെന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. സർക്കാരുകളല്ല ഫാസിസ്റ്റുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളതെന്നും മമതാ ബാനർജി ഏറ്റവും വലിയ ഫാസിസ്റ്റാണെന്നും ബാഗേൽ പറഞ്ഞു. കേരളത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്നു. ബംഗാളിലും സമാനസ്ഥിതിയാണ്. കേരളത്തിലേയും ബംഗാളിലേയും ജനാധിപത്യ സർക്കാരുകളല്ല, ബാഗേൽ പറഞ്ഞു. 

ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിലാണ് യോഗി ആദിത്യനാഥ് കേരളത്തിന്റെ പേര് പരാമർശിച്ച് ആദിത്യനാഥ് രംഗത്തെത്തിയത്. "എന്റെ മനസ്സിൽ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ല", എന്നായിരുന്നു യോ​ഗിയുടെ വാക്കുകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു