ദേശീയം

എയർ ഇന്ത്യയുടെ തലപ്പത്ത് ഇൽകർ ഐച്ചി; എത്തുന്നത് തുർക്കി എയർലൈൻസിന്റെ 'രക്ഷകൻ'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയും ആയി തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാൻ ഇൽകർ ഐച്ചി നിയമിതനായി. ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാൻ അദ്ദേഹത്തെ ടാറ്റ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.

തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക്‌ നയിച്ച ബുദ്ധി കേന്ദ്രമാണ്‌ ഐച്ചി. 2022 ഏപ്രിൽ ഒന്നിന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

എയർ ഇന്ത്യ പോലുള്ള ഒരു എയർലൈൻസിനെ നയിക്കാനും ടാറ്റാ ഗ്രൂപ്പിൽ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതിൽ സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ