ദേശീയം

വിവാഹ ചടങ്ങിനിടെ സ്ലാബ് തകര്‍ന്നു; കിണറ്റില്‍ വീണ് 11 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കിണറ്റില്‍ വീണ് 11 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേരെ നാട്ടുകാര്‍ രക്ഷിച്ചു.

കുശിനഗറില്‍ വിവാഹ പരിപാടിക്കിടെയാണ് സംഭവം. ഹല്‍ദി ചടങ്ങ് കാണാനായി അതിഥികള്‍ കൂട്ടത്തോടെ സ്ലാബില്‍ ഇരുന്നപ്പോഴാണ്  അപകടം സംഭവിച്ചത്. സ്ത്രീകളും പെണ്‍കുട്ടികളും അടക്കമാണ് മരിച്ചത്. കിണറ്റില്‍ വീണ നിരവധിപ്പേരെ നാട്ടുകാര്‍ രക്ഷിച്ചു.

അമിതഭാരം മൂലം സ്ലാബ് തകര്‍ന്ന് അതിഥികള്‍ കിണറ്റില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതായി കുശിനഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ