ദേശീയം

മധ്യത്തില്‍ അഗാധ ഗര്‍ത്തം, അരുവി അപ്രത്യക്ഷമായി; ആശങ്കയില്‍ നാട്ടുകാര്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അരുവി അപ്രത്യക്ഷമായതില്‍ നാട്ടുകാര്‍ക്കിടയില്‍ ആശങ്ക. അരുവിയുടെ നടുവില്‍ പെട്ടെന്ന് തന്നെ ഗര്‍ത്തം രൂപപ്പെട്ടതോടെ ഒഴുകിയെത്തുന്ന വെള്ളം മുഴുവന്‍ അതിലേക്ക് പതിക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ ഇത് കാരണമാകുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാര്‍.

അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. അരുവിയില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ താഴ് വാരത്ത് 20കിലോമീറ്റര്‍ ഭാഗം വറ്റി വരണ്ടിരിക്കുകയാണ്. അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗര്‍ത്തതിന് സമീപം പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഗര്‍ത്തിലൂടെ വെള്ളം എവിടേയ്ക്കാണ് ഒഴുകി എത്തുക എന്ന് അറിയാത്തത് കാരണം നാട്ടുകാര്‍ ആശങ്കയിലാണ്. പ്രദേശത്ത് മണ്ണിടിച്ചിലിന് ഇത് കാരണമാകുമോ എന്ന ഭയവും ഉയര്‍ന്നിട്ടുണ്ട്. വെള്ളം വഴിത്തിരിച്ചുവിടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമം വിജയിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്

ആരോഗ്യനില പെട്ടെന്ന് വഷളായി, നടി രാഖി സാവന്ത് ആശുപത്രിയിൽ