ദേശീയം

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ചു, പൊലീസിന് തെറിവിളി; യുവനടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുകയും പൊലീസിനെ അസഭ്യം പറയുകയും അടിപിടികൂടുകയും ചെയ്ത സംഭവത്തില്‍ യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാവിലെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ നടി ഓടിച്ച കാറിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ അസഭ്യം വിളിക്കുകയും അവരുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. 

ഈ സംഭവത്തില്‍ കേസെടുത്ത പൊലീസ്, നടിയെ അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയതാരമാണ് അറസ്റ്റിലായ കാവ്യ ഥാപ്പര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം