ദേശീയം

പെട്രോളിനും ഡീസലിനും രണ്ട് ശതമാനം ഡിസ്‌കൗണ്ട്; ഉത്തര്‍പ്രദേശില്‍ വോട്ടിങ് ഉയര്‍ത്താന്‍ ജനപ്രിയപരിപാടി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനായി പ്രോത്സാഹന പദ്ധതിയുമായി ജില്ലാഭരണകൂടം. നാലാഘട്ട തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങിയെത്തുന്നവര്‍ക്ക് പെട്രോള്‍ - ഡീസല്‍ വിലയില്‍ രണ്ട് ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി. രാവിലെ 5 മണി മുതല്‍ വൈകീട്ട് ആറ് മണിവരെ വോട്ട് ചെയ്തവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സംസ്ഥാനത്തെ വോട്ടിങ്ങ് ശതമാനം ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ഗുണം ചെയ്യുമെന്ന് തല്‍വാറിലെ പെട്രോള്‍ ഉടമ സുനിത ദീക്ഷിത് പറഞ്ഞു. 

യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ.  403 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉത്തര്‍പ്രദേശ് നിയമസഭ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാലാംഘട്ടത്തില്‍ 9 ജില്ലകളിലായി 59സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 7ഘട്ടമായാണ് വോട്ടെടുപ്പ്.

624 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സവായജ്പൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 15 പേരാണ് ഇവിടെ മത്സരിക്കുന്നത്. കുറഞ്ഞ സ്ഥാനാര്‍ഥികള്‍ മത്സരിക്കന്ന മണ്ഡലം സേവതയാണ്. അവിടെ ആറ് പേരാണ് സ്ഥാനാര്‍ഥികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു