ദേശീയം

'റഷ്യ​ക്ക് സഹായം വേണം, അവർക്ക് സംഭാവന നൽകു'- ജെപി നഡ്ഡയുടെ  ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. അക്കൗണ്ട് നിലവിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. 

റഷ്യൻ ജനതയ്ക്കൊപ്പം നിൽക്കണമെന്ന ട്വീറ്റും ആദ്യം പ്രത്യക്ഷപ്പെട്ടു. ഹാക്ക് ചെയ്ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈന് വേണ്ടി സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു. യുക്രൈൻ ജനതയ്ക്കൊപ്പം നിൽക്കണം. സംഭാവനകളായി ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുന്നതാണെന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് ഹിന്ദിയിലായിരുന്നു. 

ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത് അവർക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള മറ്റൊരു ട്വീറ്റു പ്രത്യക്ഷപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു