ദേശീയം

കുനൂര്‍ ഹെലികോപ്ടര്‍ അപകടം: അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ മരിക്കാനിടയായ കുനൂര്‍ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ കാരണമുള്ള പിഴവ് ആകാം അപകടകാരണമെന്നാണ് നിഗമനം. എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിങിന്റെ നേതൃത്വത്തില്‍ മൂന്നുസേനകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിച്ചത്. 

റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ഹെലികോപ്ടറിന്റെ ഡേറ്റ റിക്കോര്‍ഡര്‍ സംഘം പരിശോധിച്ചിരുന്നു. സ്ഥലത്തെ തെളിവെടുപ്പ് അടക്കം നടത്തിയശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡിസംബര്‍ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.

പകല്‍ 11.48 നാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെയുള്ള സംഘം സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് എംഐ-17 വി5 ഹെലികോപ്ടറില്‍ യാത്ര തിരിച്ചത്. വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു റാവത്തും സംഘവും. 

അപകടത്തില്‍ ജനറല്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മലയാളി വാറണ്ട് ഓഫീസര്‍ പ്രദീപ് എന്നിവരടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന  14 പേരും മരിച്ചു. അപകടത്തില്‍ ഗുരുതരപരിക്കുകളോടെ കണ്ടെത്തിയ ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍സിങ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബംഗലൂരു ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ