ദേശീയം

കുതിച്ചുയര്‍ന്ന് കോവിഡ്; 22,775 പേര്‍ക്കു രോഗം, ഒമൈക്രോണ്‍ ബാധിതര്‍ 1431

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 22,775 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 16,000 ആയിരുന്നു. പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1431 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8949 പേരാണ് രോഗമുക്തി നേടിയത്. 406 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്തെ ആക്ടിവ് കേസുകള്‍ വീണ്ടും ഒരു ലക്ഷംകടന്നു. 1,04,781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയിലാണ് ഒമൈക്രോണ്‍ കേസുകള്‍ കൂടുതല്‍-454. ഡല്‍ഹിയില്‍ 35ഉം തമിഴ്‌നാട്ടില്‍ 118ഉം പേര്‍ക്കു പുതിയ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 115ഉം കേരളത്തില്‍ 109ഉം പേരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയത്. 

ഒമൈക്രോണ്‍ ഡെല്‍റ്റയെ മറികടക്കുന്നു

രാജ്യത്ത് ഒമൈക്രോണ്‍ ഡെല്‍റ്റയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു. പ്രതിദിന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്ത് നിന്ന് നാട്ടിലെത്തി കോവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമൈക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഒമൈക്രോണ്‍ ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. രാജ്യത്ത് ഇതുവരെ 1270 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ