ദേശീയം

കശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; നിരവധി പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45 നായിരുന്നു അപകടം. 

പരിക്കേറ്റവരെ സമീപത്തെ നാരായണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എത്രപേര്‍ക്ക് പരിക്കേറ്റു എന്നതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാല്‍ ദത്ത് പറഞ്ഞു. 

വാക്കുതര്‍ക്കവും അതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. 

മരിച്ചവര്‍ ജമ്മു കശ്മീരിന് പുറമേ, ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു