ദേശീയം

മാസ്‌ക് പോലും ഇല്ലാതെ ആയിരക്കണക്കിന് പെണ്‍കുട്ടികളുമായി കോണ്‍ഗ്രസ് മാരത്തോണ്‍; തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കെ ആയിരക്കണക്കിന് പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് പരിപാടി. 'ലഡ്കി ഹൂണ്‍, ലഡ് സക്തീ ഹൂണ്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കോണ്‍ഗ്രസ് നേതാവ് മാരത്തോണ്‍ സംഘടിപ്പിച്ചത്. മാരത്തോണില്‍ പങ്കെടുത്ത ഒരാള്‍ പോലും മാസ്‌കോ സാമൂഹികമോ അകലമോ പാലിച്ചിരുന്നില്ല.

ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 

മാരത്തോണ്‍ തുടങ്ങിയതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് നിലത്ത് വീണത്. എന്നാല്‍ ആരുടെയും പരിക്ക് സാരമല്ല. കോണ്‍ഗ്രസ് നേതാവും മുന്‍ ബറേലി മേയറുമായ സുപ്രിയ ആരോണാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഇത് സ്വാഭാവികമായി ഉണ്ടായ ആള്‍ക്കൂട്ടമാണെന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്