ദേശീയം

ഗല്‍വാനില്‍ പതാക ഉയര്‍ത്തി സൈന്യം; ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവത്സ ദിനത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ പതാക ഉയര്‍ത്തിയെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ. ഇതിനു പിന്നാലെ, താഴ്‌വരയില്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരുടെ ചിത്രം സേനാവൃത്തങ്ങള്‍ പുറത്തുവിട്ടു. പുതുവത്സര ദിനത്തിലെടുത്തതാണ് ചിത്രങ്ങള്‍ എന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ വര്‍ഷം സംഘര്‍ഷമുണ്ടായ പ്രദേശത്ത് പുതുവത്സര ദിനത്തില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ മധുരപലഹാരങ്ങളും ആശംസകളും കൈമാറിയിരുന്നു. അതിനു പിന്നാലെയാണു ചൈനീസ് ഔദ്യോഗിക മാധ്യമമായ 'ഗ്ലോബല്‍ ടൈംസ്' ചൈനീസ് പതാക ഗല്‍വാനില്‍ ഉയര്‍ത്തുന്നതിന്റെ ചിത്രമെന്ന പേരില്‍ ദൃശ്യം പുറത്തുവിട്ടത്. 'ചൈനയുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്. 

സംഘര്‍ഷ മേഖലയില്‍ നിന്നു പിന്മാറുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും സൈനിക സാന്നിധ്യമില്ലാത്ത പ്രദേശത്തു (ബഫര്‍സോണ്‍) നിന്നുള്ളതാണു ചിത്രമെന്ന നിലയിലാണ് ചൈന ഇങ്ങനെ ചെയ്തത്. എന്നാല്‍, ഇത് ബഫര്‍സോണിലല്ലെന്നും ചൈനയുടെ പ്രദേശത്താണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി