ദേശീയം

ഊട്ടിയില്‍ കൊടുംതണുപ്പ്‌, താപനില പൂജ്യത്തിലേക്ക് താഴ്ന്നു; 15 വര്‍ഷത്തിനിടെ ആദ്യം, പുറത്തിറങ്ങാതെ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട്ടിലെ സുഖവാസകേന്ദ്രമായ ഊട്ടി കൊടും തണുപ്പിലേക്ക്. 15 വര്‍ഷത്തിനിടെ ആദ്യമായി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. 

നീലഗിരി ജില്ലയിലെ സാന്‍ഡിനല്ല ഗ്രാമത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇതിന് മുന്‍പ് താപനില ഈ നിലയിലേക്ക് താഴ്ന്നത്. ഇതോടെ പ്രദേശത്ത് ജനജീവിതം ദുഷ്‌കരമായിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മഞ്ഞാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മഞ്ഞുമൂടി കിടക്കുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുകയാണ്. സാന്‍ഡിനല്ലയുടെ അടുത്ത പ്രദേശമായ കണ്ടലാണ് തൊട്ടരികില്‍. ഇവിടെ രണ്ടു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.  ഊട്ടിയില്‍ ഏഴു ഡിഗ്രി സെല്‍ഷ്യസാണ് താപനില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'