ദേശീയം

പടിഞ്ഞാറന്‍ കാറ്റ്, സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ കടല്‍ മേഖലയിലെ അസ്വസ്ഥത മൂലം വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി ഉത്തരേന്ത്യയിലും പഞ്ചാബിലും ഡല്‍ഹിയിലും കനത്തമഴയാണ് ലഭിച്ചത്. വരുംമണിക്കൂറുകളില്‍ ഡല്‍ഹിയില്‍ മഴ കുറയും. എന്നാല്‍ തണുപ്പ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്തമഴയാണ് പ്രവചിക്കുന്നത്. ഒഡീഷ, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളെയും പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കും. 

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഈ സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഒഡീഷയില്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒഡീഷയില്‍ കനത്തമഴ ലഭിക്കുമെന്നാണ് പ്രവചനം. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ ആലിപ്പഴം വീഴ്ചക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു